തിരുവനന്തപുരം: കെപിസിസി നേതൃയോഗത്തില്‍ നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് എ കെ ആന്റണി. പാര്‍ട്ടിയില്‍ ഐക്യം കൊണ്ടു വരേണ്ടത് കെ.പി.സി.സി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണ്. പരസ്പരം ഐക്യമില്ലെങ്കിലും ഐക്യമുണ്ടെന്ന് ബോധ്യപ്പെടുത്താനെങ്കിലും ഇരുവര്‍ക്കും കഴിയണമെന്നും ആന്റണി നിര്‍ദേശിച്ചു.
സതീശനും സുധാകരനുമാണ് നേതാക്കളെന്ന് എല്ലാവരും മനസിലാക്കണമെന്ന് പറഞ്ഞ് കൊണ്ട് തന്നെയാണ് ഇരുവരേയും എ.കെ ആന്റണി കൊട്ടിയത്. ഐക്യം കൊണ്ടു വരേണ്ട കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മില്‍ പരസ്പരം ഐക്യം ഇല്ലെങ്കിലും ഉണ്ടെന്ന് അണികളെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും ആന്റണി നിര്‍ദേശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ മൈക്ക് വിവാദം മനസില്‍ വെച്ചായിരുന്നു ആന്റണിയുടെ വാക്കുകള്‍.
പാര്‍ട്ടി പുനഃസംഘടന തന്നിഷ്ടക്കാരെ നിയമിക്കാനുള്ള അവസരമായി കാണേണ്ടെന്ന് കെ.സി. വേണുഗോപാലും മുന്നറിയിപ്പ് നല്കി. അതേസമയം, സര്‍ക്കാരിനെതിരെ മേഖലാജാഥകളും കേരളയാത്രയും തീരുമാനിച്ച് രണ്ട് ദിവസത്തെ നേതൃയോഗം പിരിഞ്ഞു.
പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊണ്ടുപ്രവര്‍ത്തിക്കുമെന്നും ഉത്തരവാദിത്വത്തില്‍ ഭംഗം വരുത്തില്ലെന്നും സതീശന് യോഗത്തില്‍ പറഞ്ഞു. ആന്റണിയുടെ വാക്കുകള്‍ ഉപദേശമായി കണ്ടാല്‍ മതിയെന്നായിരുന്നു സുധാകരന്റെ മറുപടി.
അതേസമയം, ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒക്ടോബര്‍ 19 മുതല്‍ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ പ്രവര്‍ത്തക കണ്‍വന്‍ഷനും ഉച്ചയ്ക്ക് ശേഷം നേതൃയോഗവും നടത്തും. സര്‍ക്കാരിന്റെ ജനസദസിന് ബദലായി കുറ്റവിചാരണകള്‍ സംഘടിപ്പിക്കും. മേഖലാജാഥകളും കുടുംബ സംഗമങ്ങളും നടത്തും. ജനുവരി പകുതിയോടെയാണ് മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരെ കെപിസിസി അധ്യക്ഷന്‍ ജാഥ നടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം