ഇടുക്കി: സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് കൈയേറ്റത്തെ കുറിച്ച് പറയാന്‍ യോഗ്യതയില്ലെന്ന് എം എം മണി എം എല്‍ എ. തന്നെ തേജോവധം ചെയ്യാനാണ് ശിവരാമന്‍ ആവശ്യമില്ലാത്തത് പറയുന്നതെന്നും എം.എം മണി കുറ്റപ്പെടുത്തി.
അയാള്‍ക്ക് എന്നാ സൂക്കേട് ആണെന്ന് പിടികിട്ടിയിട്ടില്ല. തനിക്ക് മറുപടി പറയാന്‍ ശിവരാമന്‍ ആരാണെന്നും ആരുടെയും മറുപടി പ്രതീക്ഷിക്കാത്ത മനുഷ്യനാണ് താനെന്നും മണി പറഞ്ഞു. മൂന്നാറിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച് സംസാരിക്കാന്‍ തൊടുപുഴയിലുള്ള ശിവരാമന് യോഗ്യതയില്ലെന്നും മണി പറഞ്ഞു.
അതേസമയം ശിവരാമന് പിന്തുണയുമായി സിപിഐ ജില്ലാ നേതൃത്വം രംഗത്ത് വന്നു. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നത് പാര്‍ട്ടി നിലപാടാണ്. എം.എം മണിയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. റവന്യൂ വകുപ്പ് സിപിഐയില്‍ നിന്ന് മാറ്റണമെന്ന ആവശ്യം മണി മുഖ്യമന്ത്രിയോടാണ് ഉന്നയിക്കേണ്ടതെന്നും സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിം കുമാര്‍ പറഞ്ഞു.
കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഒരു നിലപാടും സിപിഐക്കില്ല. കയ്യേറ്റ വിഷയത്തിൽ ഒഴിപ്പിക്കണമെന്ന് തന്നെയാണ് സിപിഐയുടെ നിലപാട്. ഇക്കാര്യത്തില്‍ എംഎം മണിയുടെ നിലപാടിനോട് യോജിക്കാൻ സിപിഐക്ക് ആവില്ല. കൊട്ടക്കാപൂരില്‍ ഭൂമി കയ്യേറ്റം ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ചിലര്‍ക്ക് പ്രയാസങ്ങളുണ്ടായിരിക്കാം. ചിന്നക്കനാലില്‍ ഉള്‍പ്പെടെ ജില്ലയില്‍ റവന്യു ഭൂമി കയ്യേറി റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ നിര്‍മിച്ചത് ഒഴിപ്പിക്കണമെന്നതാണ് സിപിഐയുടെ നിലപാട്. മുന്നണിയിൽ മൂന്നാർ കയ്യേറ്റം വിഷയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഇല്ല. അതിനാല്‍ തന്നെ പരസ്പരം പരിഹസിക്കുന്ന രീതി ഒഴിവാക്കണൊ എന്നത് എംഎം മണി ആലോചിക്കേണ്ടതാണെന്നും 2007ലെ പോലെയുള്ള ഒരു ദൗത്യസംഘം ആയിരിക്കില്ല ഇനിയുണ്ടാകുകയെന്നും സലിംകുമാര്‍ കൂട്ടിചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം