കോട്ടയം: വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിൽ തീപിടിത്തം. രണ്ട് പേർക്ക് പൊള്ളലേറ്റു. 8 അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി.
പേപ്പര്‍ ഉത്പാദനം നടക്കുന്നതിനിടെ വ്യാഴാഴ്ച വൈകീട്ട് 5.30-ഓടെ തീ കത്തുകയായിരുന്നു. നിർമ്മാണ യൂണിറ്റിനുള്ളിൽ ആയിരുന്നു തീപിടുത്തം. മെഷീന്റെ താഴെ നിന്നും തീ മുകളിലേക്ക് പടരുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും നിർമ്മിച്ചുവച്ചിരുന്ന പേപ്പറുകളും പൂർണമായി കത്തിനശിച്ചു. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടകാരണം അറിവായിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം