ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാനും ഭാര്യ ആഷ മുഖര്‍ജിക്കും വിവാഹമോചനം അനുവദിച്ച് ഡല്‍ഹിയിലെ കുടുംബ കോടതി. ഭാര്യയുടെ ക്രൂരതയുടെ പേരില്‍ വിവാഹമോചനം നേടാന്‍ ഹർജിക്കാരന് അര്‍ഹതയുണ്ടെന്ന് കോടതി പറഞ്ഞു.
“ഇരുകൂട്ടരും പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടാൻ സമ്മതിച്ചു. അവരുടെ ദാമ്പത്യം വളരെക്കാലം മുമ്പേ അവസാനിച്ചതാണ്. 2010 ആഗസ്ത് 8 മുതൽ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിട്ടില്ലെന്നതില് തർക്കമൊന്നുമില്ല” ശിഖര്‍ ധവാന്റെ 11 വര്‍ഷം നീണ്ട വിവാഹം വേര്‍പെടുത്തിക്കൊണ്ട് കുടുംബ കോടതി ജഡ്ജി ഹരീഷ് കുമാര്‍ വ്യക്തമാക്കി. വർഷങ്ങളോളം മകനുമായി വേർപിരിഞ്ഞ് ജീവിക്കാൻ നിർബന്ധിച്ച ഭാര്യ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ മാനസിക പീഡനത്തിന് വിധേയനാക്കിയെന്ന് ജഡ്ജി പറഞ്ഞു. എന്നിരുന്നാലും, ദമ്പതികളുടെ മകന്റെ സ്ഥിരം കസ്റ്റഡിയിൽ കോടതി ഉത്തരവൊന്നും പുറപ്പെടുവിച്ചില്ല. എന്നാൽ ധവാന് കുട്ടിയെ കാണാനും വീഡിയോ കോളിലൂടെ സംസാരിക്കാനും ധവാന് അനുവാദം നല്കി.
2012ലാണ് ധവാനും ആഷയും വിവാഹിതരാകുന്നത്. മെല്‍ബണിലെ കിക്ക് ബോക്സറായിരുന്നു ആഷ. 2021 സെപ്തംബറിലാണ് ഇരുവരും പിരിഞ്ഞു താമസിക്കാന്‍ തുടങ്ങിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം