കൊച്ചി: പുതുവൈപ്പിൻ ഐ.ഒ.സി പ്ലാന്റിൽ വാതക ചോർച്ച. എൽ.പി.ജിയുമായി ചേർക്കുന്ന മെർക്കാപ്ടൻ വാതകമാണ് ചോർന്നത്. വാതക ചോർച്ചയെ തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് വൈകിട്ടോടെയാണ് സംഭവം. വാതകം ചോരാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമല്ല.
ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും പ്രശ്നം പരിഹരിച്ചതായും ഐ.ഒ.സി അധികൃതർ അറിയിച്ചു.
അതിനിടെ കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലും ചോർച്ച കണ്ടെത്തി. കൊല്ലം – തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ വച്ചാണ് സംഭവം. ചോർച്ച പരിഹരിക്കാൻ രാജാപാളയത്ത് നിന്ന് ടെക്നീഷ്യൻ തിരിച്ചു. ചോർച്ചയെ തുടർന്ന് ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾ പുനലൂർ വഴി തിരിച്ചുവിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം