ലഖ്‌നൗ: നടിയും മോഡലുമായ അർച്ചന ഗൗതമിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി. ആറു വർഷത്തേക്കാണു നടപടി. നടിയുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനു പിന്നാലെയാണു നടപടിയെന്നാണ് കോൺഗ്രസ് വിശദീകരണം.
ഡൽഹിയിലെ കോൺഗ്രസ് ഓഫിസിനു മുന്നിൽ അർച്ചനയെയും അച്ഛനെയും പ്രവർത്തകർ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2022 യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു അർച്ചന ഗൗതം.
രാഷ്ട്രീയ പശ്ചാത്തലമൊന്നും ഇല്ലാത്തയാളായിട്ടും അര്‍ച്ചനയെ വിശ്വസിക്കുകയായിരുന്നു പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. എല്ലാ ആദരവും നല്‍കുകയും ഹസ്തിനപൂരില്‍ അവരെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ക്കു വേണ്ടി പണിയെടുത്ത പ്രവര്‍ത്തകരോട് പോലും മോശമായി പെരുമാറിയെന്ന നിരവധി പരാതികൾ പാർട്ടിയ്ക്ക് ലഭിച്ചുവെന്നും കോൺഗ്രസ് വക്താവ് പറയുന്നു
ബിഗ് ബോസ് സീസൺ 16ലൂടെയാണ് അർച്ചന ഗൗതം ദേശീയശ്രദ്ധ നേടുന്നത്. 2018ൽ മിസ് ബികിനി ഇന്ത്യ, 2018ൽ മിസ് കോസ്‌മോസ് വേൾഡ് പട്ടങ്ങൾ നേടിയിട്ടുണ്ട്. 2021ലാണ് കോൺഗ്രസിൽ ചേരുന്നത്. തൊട്ടടുത്ത വർഷം നടന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അവർക്ക് ഹസ്തിനപൂർ സീറ്റ് നൽകുകയും ചെയ്തു. എന്നാൽ, നാണംകെട്ട തോൽവിയാണ് അർച്ചന നേരിട്ടത്. വെറും 1,500 വോട്ടുമായി കെട്ടിവച്ച കാശും നഷ്ടപ്പെട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം