ന്യൂഡൽഹി: നടൻ രൺബീർ കപൂറിന് ഇ ഡി നോട്ടീസ്. ഓൺലൈൻ ചൂതാട്ട കേസിലാണ് നടപടി. വെള്ളിയാഴ്ച ഹാജരാകാനാണ് നിർദേശം. മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.
അനധികൃത വാതുവെപ്പു വെബ്സൈറ്റുകൾ സജ്ജീകരിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകളെ സഹായിക്കുകയാണ് മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷൻ. കഴിഞ്ഞ മാസമാണ് ഇ.ഡി മഹാദേവ് ഓൺലൈൻ ബെറ്റിങ് കേസുമായി ബന്ധപ്പെട്ട് 417 കോടി രൂപ മൂല്യമുള്ള വസ്തുവകകൾ പിടിച്ചെടുത്തത്.
ഛത്തീസ്ഗഢിലെ ഭിലായിൽനിന്നുള്ളവരാണ് മഹാദേവ് ഓൺലൈൻ ബുക്ക് ബെറ്റിംഗ് ആപ്ലിക്കേഷന്റെ പ്രൊമോട്ടർമാർ. ഈ ആപ്ലിക്കേഷന് പ്രചാരണം നൽകിയതിനാണ് രൺബീർ കപൂറിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നിർദേശിച്ചിരിക്കുന്നത്. ഈ മാസം ആറിനാണ് താരം ഇ.ഡിക്ക് മുമ്പിലെത്തേണ്ടത്.
ഇ ഡി അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റ് ചില പ്രമുഖ ബോളിവുഡ് നടന്മാരെയും ഗായകരെയും അന്വേഷണ ഏജൻസി വിളിച്ചുവരുത്തിയേക്കും. ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങിൽ പ്രമുഖ അഭിനേതാക്കളും ഗായകരും പങ്കെടുത്തിരുന്നു.
ടൈഗർ ഷ്രോഫ്, സണ്ണി ലിയോൺ, നേഹ കക്കർ, ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിംഗ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
ഓൺലൈൻ ബെറ്റിങ് പ്ലാറ്റ്‌ഫോമായ മഹാദേവ് ബുക്ക് ആപ്പിന്റെ നിരവധി സംസ്ഥാനങ്ങളിലെ ഓഫീസുകൾ ഇ ഡി പരിശോധിച്ചുവരികെയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















