ന്യൂഡല്‍ഹി: സമന്‍സിനോടു സഹകരിച്ചില്ല എന്നതുകൊണ്ടു മാത്രം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) ഒരാളെ അറസ്റ്റ് ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. സമന്‍സ് ലഭിക്കുന്നയാള്‍ കുറ്റസമ്മതം നടത്തണമെന്ന് അന്വേഷണ ഏജന്‍സിക്കു പറയാനാവില്ലെന്ന് ജസ്റ്റിസുമാരായ എഎസ് ബൊപ്പണ്ണയും സഞ്ജയ് കുമാറും അഭിപ്രായപ്പെട്ടു.
സമന്‍സിനോടോ ചോദ്യം ചെയ്യലിനോടോ സഹകരിച്ചില്ല എന്നതുകൊണ്ട് പണം തട്ടിപ്പു തടയല്‍ നിയമത്തിലെ പത്തൊന്‍പതാം വകുപ്പു പ്രകാരം ഒരാളെ അറസ്റ്റ് ചെയ്യാനാവില്ല. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെടുന്നയാളെയേ പിഎംഎല്‍എ നിയമപ്രകാരം അറസ്റ്റ് ചെയ്യാനാവൂ എന്ന് കോടതി വ്യക്തമാക്കി.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു കേസില്‍ പങ്കജ് ബന്‍സലിനെയും ബസന്ത് ബന്‍സലിനെയും അറസ്റ്റ് ചെയ്തത് അസാധുവാക്കിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. ചോദ്യം ചെയ്യലില്‍നിന്ന് ഇരുവരും ഒഴിഞ്ഞുമാറുകയായിരുന്നെന്നാണ്, അറസ്റ്റിനു കാരണമായി ഇഡി ചൂണ്ടിക്കാട്ടിയത്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാള്‍ കുറ്റസമ്മതം നടത്തണമെന്ന് എങ്ങനെ പ്രതീക്ഷിക്കാനാവുമെന്ന് കോടതി ആരാഞ്ഞു.
ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നത് അറസ്്റ്റിനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു. കുറ്റസമ്മതം നടത്തുന്നില്ല എന്നതിനര്‍ഥം ഒഴിഞ്ഞമാറല്‍ അല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അറസ്റ്റിനുകാരണമായ വസ്തുത അറസ്റ്റ് ചെയ്യപ്പെടുന്നയാള്‍ക്ക് ഇഡി എഴുതി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം