അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം കാമ്പസിൽ മാതാ അമൃതാനന്ദമയിയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിൽ നടൻ മോഹൻലാൽ പങ്കെടുത്തു. രാവിലെ ഒമ്പത് മണിയോടെ വേദിയിലെത്തിയ മാതാ അമൃതാനന്ദമയിയെ മോഹൻലാൽ സ്വീകരിച്ചു. പിറന്നാൾ ആശംസകൾ നേർന്ന മോഹൻലാൽ മാലയിട്ട് അനുഗ്രഹം വാങ്ങി. മടങ്ങുന്നതിന് മുമ്പ് താരം വേദിയിൽ ഏറെ നേരം ഉണ്ടായിരുന്നു.
ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമം, ലളിതാ സഹസ്രനാമ അർച്ചന, സത്സംഗം എന്നിവ നടന്നു. മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി സത്സംഗം നടത്തി. രാവിലെ സംഗീത സംവിധായകൻ രാഹുൽ രാജും സംഘവും അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖർ ജന്മദിനാഘോഷത്തിന്റെ ഭാഗമായി.
ആഘോഷങ്ങളുടെ ഭാഗമായി അമൃതാനന്ദമയി ഒരു മണിക്കൂറോളം സംസാരിച്ചു. 70 രാജ്യങ്ങളിൽ നിന്ന് ശേഖരിച്ച മണ്ണിൽ അവർ ചന്ദനം നട്ടു. രാവിലെ 11ന് സാംസ്കാരിക സമ്മേളനം നടന്നു. 191 രാജ്യങ്ങളിൽ നിന്നുള്ളവർ പരിപാടിയിൽ പങ്കെടുത്തു. ഒരേ സമയം 25,000 പേർക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. സമൂഹവിവാഹം, വസ്ത്രവിതരണം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ ഡിഐജി ആർ നിശാന്തിനി, സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ഞായറാഴ്ച യോഗം ചേർന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം