ഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ വേണ്ടെന്ന് ബിജെപി. കഴിഞ്ഞ ദിവസത്തെ പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓരോ സംസ്ഥാനത്തെയും മുഖ്യമന്ത്രിയായി അവതരിപ്പിച്ചത് താമര ചിഹ്നത്തെയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും വര്‍ഷങ്ങളായി ബിജെപിയുടെ മുഖങ്ങളായ വസുന്ധര രാജെ സിന്ധ്യക്കും ശിവരാജ് സിംഗ് ചൗഹാനും വന്‍ തിരിച്ചടി കൂടിയാണ് തീരുമാനം.
അതേസമയം മധ്യപ്രദേശിലാകട്ടെ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്വര്ഗിയ മത്സരിക്കാന്‍ തനിക്ക് ഒരു ശതമാനം പോലും ആഗ്രഹമില്ലെന്ന് പൊതുവേദികളില്‍ തന്നെ തുറന്നുപറയുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. എന്നാല്‍ കോണ്‍ഗ്രസാകട്ടെ മധ്യപ്രദേശില്‍ വിജയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് ഉറപ്പായും വിജയിക്കുമെന്ന് രാഹുല്‍ ഗാന്ധി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
രാജസ്ഥാനില്‍ കടുത്ത മത്സരമുണ്ടെന്നാണ് കോണഗ്രസിന്റെയും ബിജെപിയുടെയും വിലയിരുത്തല്‍. ഇടഞ്ഞു നിന്നിരുന്ന സച്ചിന് പൈലറ്റിനെയും മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും അനുനയിപ്പിക്കാനായത് കോണ്‍ഗ്രസിന്റെ വിജയമാണ്. സര്‍ക്കാരിനെതിരെ പദയാത്ര നടത്തി സമര പ്രഖ്യാപനവുമായി മുന്നോട്ട് പോയ സച്ചിന് ഒരുഘട്ടത്തില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമോയെന്ന സംശയമടക്കം ഉണ്ടായിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് അനുനയത്തിന്റെ പാദ സച്ചിന് സ്വീകരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം