ഡൽഹി: ന്യൂസ് പോർട്ടലിന് ചൈനയിൽ നിന്ന് ധനസഹായം ലഭിച്ചെന്ന ആരോപണങ്ങൾക്കിടെ, ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോമായ ന്യൂസ്‌ക്ലിക്കിനെതിരെ കർശനമായ തീവ്രവാദ വിരുദ്ധ നിയമം നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) ആക്‌ട് (യുഎപിഎ) പ്രകാരം ഡൽഹി പോലീസ് ചൊവ്വാഴ്ച കേസെടുത്തു.
ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട നിരവധി മാധ്യമപ്രവർത്തകരുടെ വീടുകളും പോലീസ് റെയിഡ് ചെയ്തെങ്കിലും, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എന്നാല്‍ ചിലരെ ചോദ്യം ചെയ്യാനായി സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ന്യൂസ് പോര്‍ട്ടലിനെതിരെ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് എടുക്കുകയും ഫണ്ടിങ് അന്വേഷിക്കുകയും ചെയ്തിരുന്നു. ന്യൂസ് പോര്‍ട്ടലുമായി ബന്ധപ്പെട്ട ചില ആസ്തികള്‍ കണ്ടുകെട്ടുകയും ചെയ്തിരുന്നു.ന്യൂസ്‌ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയെ കൂടാതെ മാധ്യമപ്രവര്‍ത്തകരായ അഭിസാര്‍ ശര്‍മ, ഭാഷാസിങ്, ഊര്‍മിളേഷ് എന്നിവരുടെ വസതികളിലും എഴുത്തുകാരി ഗീത ഹരിഹരന്‍, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി, ഡല്‍ഹി സയന്‍സ് ഫോറത്തിലെ ഡോക്ടര്‍ രഘുനന്ദന്റെ വീട്ടിലുമാണ് റെയ്ഡ് നടന്നത്. റെയ്ഡിനിടെ പലരുടെയും മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും ഡല്‍ഹി പൊലീസ് പിടിച്ചെടുത്തു.
പോര്‍ട്ടലിന് ചൈനീസ് ഫണ്ട് ലഭ്യമായിട്ടുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഫണ്ട് ലഭ്യമായതിനെ തുടര്‍ന്ന് പോര്‍ട്ടലില്‍ ചൈനയെ പ്രകീര്‍ത്തിക്കുന്ന ലേഖനങ്ങള്‍ ഉണ്ടാകുന്നതായും, ഇന്ത്യയെ അപകീര്‍ത്തിപ്പെടുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=true&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം