ന്യൂഡല്‍ഹി: ഗാന്ധിജയന്തി ദിനത്തില്‍ അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമുണ്ടായിരുന്നു ഒപ്പം. തിങ്കളാഴ്ച ഉച്ചയോടെ ക്ഷേത്രത്തില്‍ രണ്ടു ദിവസത്തെ സേവനത്തിനായിയാണ് രാഹുലെത്തിയത്. പഞ്ചാബിലെ പാര്‍ട്ടി നേതാക്കളെപോലും അറിയിക്കാതെയുള്ള സന്ദര്‍ശനമായിരുന്നു.
ക്ഷേത്രത്തില്‍ ദര്‍ശനത്തിനു ശേഷം ഗുരുഗ്രന്ഥ സാഹിബിന് പട്ടു സമര്‍പ്പിച്ചു. ഭക്തര്‍ വെള്ളം കുടിക്കുന്ന ഗ്ലാസുകളും പാത്രങ്ങളും സന്നദ്ധപ്രവര്‍ത്തകര്‍ക്കൊപ്പം മണ്ണുകൊണ്ടും വെള്ളം കൊണ്ടും രാഹുലും വേണുഗോപാലും കഴുകുകയായിരുന്നു. വൈകിട്ട് ശുചീകരണ പ്രവര്‍ത്തനങ്ങളിലും കൂട്ടായി രാഹുൽ ഉണ്ടായിരുന്നു. രാത്രി അവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ചയും സേവന പ്രവര്‍ത്തനം തുടരുമെന്ന് കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം