ബംഗ്ലാദേശിൽ ഈ വർഷം ഡെങ്കി പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 1000 കടന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസ് ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം ഈ വർഷം ബംഗ്ലാദേശിൽ 1006 പേർ ഡെങ്കി ബാധിച്ച് മരിച്ചു. ഈ വർഷം ആദ്യം മുതൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണമാണ് ഇത്. ഏകദേശം രണ്ടു ലക്ഷത്തോളം കേസുകളാണ് ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.
2000 മുതൽ കഴിഞ്ഞ മറ്റു വർഷങ്ങളെ അപേക്ഷിച്ച് ഡെങ്കി ബാധിച്ച് മരിച്ചവരുടെ എണ്ണം ഈ വർഷം കൂടുതലാണെന്ന് മുൻ ഡയറക്ടർ ബെനസീർ അഹമ്മദ് വ്യക്തമാക്കി. വർധിച്ചു വരുന്ന കണക്കുകൾ വച്ച് നോക്കുമ്പോൾ ഗുരുതരമായ ഒരു സംഭവമാണ് ഇതെന്നും അഹമ്മദ് വ്യക്തമാക്കി.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
ബംഗ്ലാദേശിന്റെ ആരോഗ്യ മേഖലയിലെ ഗുരുതരമായ തകർച്ചയാണ് ഡെങ്കി ബാധിച്ചുള്ള മരണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടി. ഇത് ആരോഗ്യ മേഖലയിൽ വലിയ രീതിയിലുള്ള പ്രതിസന്ധി ആണ് ചെലുത്തുന്നതെന്നും അദ്ദേഹം കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം