തിരുവനന്തപുരം : സാമൂഹ്യവിരുദ്ധർ ആക്രമണം നടത്തിയ ഉള്ളൂർ സപ്ലൈകോ പെട്രോൾ പമ്പ് ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി.ആർ.അനിൽ സന്ദർശിച്ചു. ഗുണ്ടകളുടെ ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് എസ്യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജീവനക്കാരനായ രാജേന്ദ്രനെയും മന്ത്രി സന്ദർശിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പുകളിൽ സുരക്ഷ ശക്തമാക്കുന്നതിനായി പൊലീസ് പെട്രോളിങ് ഏർപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
read more ആദിവാസി ഊരുകളിൽ വർഷാവസാനത്തോടെ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി
ഞായറാഴ്ച രാത്രിയാണ് ഉള്ളൂർ പെട്രോൾ പമ്പ് ആക്രമിച്ചത്. ഓഫിസിന്റെ ചില്ലുകൾ തകരുകയും പമ്പിൽ ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാർക്ക് മർദനമേൽക്കുകയും ചെയ്തു. ബൈക്ക് റേസുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. സംഭവത്തിൽ സിസിടിവി കേന്ദ്രീകരിച്ച് മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം