ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസറാകാനും, ഗവേഷണ പഠനത്തിന് ജെ.ആര്.എഫ് നേടാനുമുള്ള പരീക്ഷയായ നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബര്‍ ആറ് മുതല്‍ 22വരെ നടക്കും.
കേരളത്തില്‍ അങ്കമാലി, ആലപ്പുഴ/ചെങ്ങന്നൂര്‍, എറണാകുളം/മൂവാറ്റുപുഴ, ഇടുക്കി, കാസര്‍ഗോഡ്, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ,പത്തനംതിട്ട, തിരുവനന്തപുരം,തൃശൂര്‍,വയനാട് എന്നിവിടങ്ങളിലും ലക്ഷദ്വീപില്‍ കവരത്തിയിലുമാണ് പരീക്ഷ കേന്ദ്രങ്ങളുള്ളത്.
പരീക്ഷയുടെ സിലബസ്,രീതി, എന്നിവയും വിജ്ഞാപനവും https://ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അപേക്ഷ ഫീസ് ജനറൽ 1150 രൂപ. ജനറൽ ഇ.ഡബ്ല്യു.എസ്/ഒ.ബി.സി-നോൺ ക്രീമിലെയർ 600. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ 325. ഒക്ടോബർ 28ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. 29ന് രാത്രി 11.50 വരെ ഫീസടക്കാം. ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിക്കുന്നതിന് 30-31 വരെ സൗകര്യം ലഭിക്കും.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒ.ബി.സി, നോൺ ക്രീമിലെയർ/എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി/തേർഡ് ജെൻഡർ 50 ശതമാനം മാർക്ക് മതി. അവസാനവർഷ യോഗ്യത പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം