കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിൽ പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 7 വികസന പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വലിയ പദ്ധതികൾ സ്വകാര്യ മേഖലയിൽ മാത്രമേ വിജയിപ്പിക്കാനാകുവെന്ന ചിന്ത നിലവിലുണ്ട്. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖല സ്ഥാപനങ്ങൾ പോലും സ്വകാര്യവൽക്കരിക്കപ്പെടുന്ന കാലമാണിതെന്നും എന്നാൽ കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളെ സർക്കാർ സംരക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
read more ആദിവാസി ഊരുകളിൽ വർഷാവസാനത്തോടെ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്ന് മുഖ്യമന്ത്രി
രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ സിയാലിന് നാലാം സ്ഥാനമാണെന്നും നിർമാണം ആരംഭിക്കുന്ന എയ്റോലോഞ്ച് 6 മാസത്തിനകം പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള ആധുനികവത്കരണം, വിനോദ സഞ്ചാര സാധ്യത, കാർഷിക മേഖലയുടെ വളർച്ച മുതലായ ഘടകങ്ങൾ മുൻനിർത്തി, അടിസ്ഥാന സൗകര്യവികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾക്കാണ് ഒരൊറ്റദിനത്തിൽ സിയാൽ തുടക്കം കുറിച്ചത്.
സിയാലിൽ പൂർത്തിയായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ നിർമാണോദ്ഘാടനവും ഇതിൽ ഉൾപ്പെടുന്നു. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര, എയർപോർട്ട് എമർജൻസി സർവീസ്, രാജ്യാന്തര ടെർമിനൽ വികസനം, എയ്റോ ലോഞ്ച്, ഗോൾഫ് ടൂറിസം, ഇലക്ട്രോണിക്സ് സുരക്ഷാവലയം എന്നിവയാണ് സിയാലിന്റെ ഏഴ് പദ്ധതികൾ.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fwww.news60.in%2Fvideos%2F1953434788359932%2F&show_text=false&width=560&t=0
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം