ലഖ്നൗ: ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന്‍ ട്രെയിന്‍ ഇടിച്ചുമരിച്ചു. ഫര്‍മാന്‍ എന്ന കുട്ടിയാണ് അതിവേഗത്തിലെത്തിയ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ച് മരിച്ചത്.
ബറാബാങ്കി ജില്ലയില്‍ ജഹാംഗീര്‍ബാദ് രാജ് റെയില്‍വേ സ്റ്റേഷന് സമീപം വ്യാഴാഴ്ചയാണ് സംഭവം. ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ ട്രാക്കിന് തൊട്ടരിലേക്ക് പോയി വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കൂട്ടുകാര്‍ക്കൊപ്പം പാളത്തിന് അരികില്‍ നിന്ന് സ്ലോമോഷന്‍ റീല്‍ ചിത്രീകരിക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചുതെറിപ്പിച്ചത്.
അപകടത്തിന്റെ നടുക്കുന്ന വീഡിയോ ഫർമാന്റെ സുഹൃത്ത് മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയയ്ക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.