ഓസ്ലോ: 2023ലെ വൈദ്യശാസ്‍ത്ര നൊബേൽ പ്രഖ്യാപിച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ നിർണായക പങ്കുവഹിച്ച കാറ്റലിൻ കാരിക്കോയും ഡ്രൂ വൈസ്മാനുമാണ് പുരസ്കാരം പങ്കിട്ടത്. കോവിഡിനെതിരെ എം.ആർ.എൻ.എ വികസിപ്പിച്ചതിനാണ് പുരസ്കാരം.
ഫൈസർ/ ബയോടെക്, മോഡേണ വാക്സിനുകൾ വികസിപ്പിക്കാൻ നിർണായക പങ്കുവഹിക്കാൻ ഇതുമൂലം സാധിച്ചു. വൈദ്യ ശാസ്ത്രനൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് കാറ്റലിൻ കാരിക്കോ.
ഹെപ്പറ്റൈറ്റിസ്, മങ്കിപോക്സ് തുടങ്ങിയവയ്ക്കെതിരെയുള്ള വാക്സീൻ ഒരുക്കുന്നതിലും ഡ്രൂവിന്റെയും കാറ്റലിന്റെയും പഠനം സഹായകമായി. നൊബേൽ വൈദ്യശാസ്ത്ര വിഭാഗം സമിതിയുടെ സെക്രട്ടറി ജനറൽ തോമസ് പൾമൻ ആണ് വിജയികളെ പ്രഖ്യാപിച്ചത്.
ഹംഗറിയിലെ സഗാന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രഫസറാണ് കാരിക്കോ. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ പ്രഫസറാണ് ഡ്രൂ വീസ്മാന്‍. ഇരുവരും പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പരീക്ഷണമാണ് മരുന്ന് വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായത്.
“നമ്മുടെ രോഗപ്രതിരോധ സംവിധാനവുമായി എംആർഎൻഎ എങ്ങനെ ഇടപഴകുന്നു എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയെ അടിസ്ഥാനപരമായി മാറ്റിമറിച്ച അവരുടെ കണ്ടെത്തലിലൂടെ, ആധുനിക കാലത്തെ മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണികളിലൊന്നായ വാക്‌സിൻ വികസനത്തിന്റെ അഭൂതപൂർവമായ നിരക്കിന് സമ്മാന ജേതാക്കൾ സംഭാവന നൽകി” നോബൽ അസംബ്ലി അവരുടെ പ്രഖ്യാപനത്തിൽ പറഞ്ഞു.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം