ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. പ്രതിശ്രുത വരനൊപ്പം യാത്ര ചെയ്യവെ ഗാസിയാബാദില്‍ വച്ച് രണ്ട് പൊലീസുകാര്‍ തന്നെ ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തി പതിനായിരം രൂപ ആവശ്യപ്പെട്ടെന്നുമാണ് 22കാരിയുടെ പരാതി.
നോയിഡ സ്വദേശിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ രാകേഷ് കുമാർ, ദിഗംബർ കുമാർ, പേരറിയാത്ത മറ്റൊരു പൊലീസുകാരൻ എന്നിവർക്കെതിരെ കേസെടുത്തു.
സെപ്തംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ ഇരിക്കവെ പൊലീസുകാര്‍ പണം ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തി ബന്ദിയാക്കി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ക്കിലിരിക്കെ പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ പൊലീസുകാരോട് പണം ഇല്ലെന്ന് പറയുകയും എന്നാല്‍ കാലില്‍ വീണ് കേണപേക്ഷിച്ചിട്ടും പൊലീസുകാര്‍ വിട്ടില്ലെന്നും യുവതി ആരോപിക്കുന്നു. പണം നല്‍കിയില്ലെങ്കില്‍ യുവാവിനെ ജയിലില്‍ അടയ്ക്കുമെന്നായിരുന്നു ഭീഷണി.
തുടര്‍ന്ന് പേടിഎം വഴി പ്രതിശ്രുത വരന്‍ പൊലീസുകാര്‍ക്ക് ആയിരം രൂപ നല്‍കി. വിട്ടയയ്ക്കുന്നതിന് മുന്‍പ് തന്നെയും പ്രതിശ്രുത വരനെയും മൂന്ന് മണിക്കൂറോളം ബന്ദിയാക്കി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. ഇവിടെ നിന്ന് വിട്ടയച്ച ശേഷവും പൊലീസുകാരുടെ ശല്യം അവസാനിച്ചില്ല. സെപ്തംബര്‍ 19ന് പൊലീസുകാരില്‍ ഒരാളായ രാകേഷ് കുമാര്‍ യുവതിയെ വിളിക്കുകയും വീണ്ടും ലൈംഗികാവശ്യം ഉന്നയിക്കുകയും ചെയ്തു.
ഭീഷണി ഭയന്നും മാനസിക ആഘാതം മൂലവും ഉടൻ തന്നെ പരാതി നൽകാൻ യുവതിക്കായില്ല. തുടർന്ന് പത്ത് ദിവസത്തിനു ശേഷം യുവതി സഹായത്തിനായി പൊലീസ് എമർജൻസി നമ്പറിൽ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഡൽഹി പൊലീസിന്റെ കൺട്രോൾ റൂമിലേക്കാണ് കോൾ വന്നതെന്നും അവർ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
തുടർന്ന് സെപ്തംബർ 28ന് പ്രതികൾക്കെതിരെ കോട്വാലി പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. ഐപിസി 354 എ (1)(ii), 323, 504, 342 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. ഇതു കൂടാതെ അഴിമതി നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. മൂന്ന് പ്രതികളും ഒളിവിലാണെന്ന് ഗാസിയാബാദ് സീനിയർ പൊലീസ് ഓഫീസർ നിമിഷ് പാട്ടീൽ പറഞ്ഞു, ഇവരെ കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം