ന്യൂഡൽഹി: എൻഐഎ തലയ്ക്ക് വിലയിട്ട ഐ എസ് ഭീകരൻ ദില്ലിയിൽ അറസ്റ്റിൽ. മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാൻ ആണ് അറസ്റ്റിലായത്. പൂനെ ഐ എസ് കേസുമായി ബന്ധപ്പെട്ടാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ഇയാളെ അറസ്റ്റ് ചെയ്തത്. മൂന്ന് ലക്ഷം രൂപ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലായിട്ടുണ്ട്.
ഷാനവാസിനെ കണ്ടെത്താന്‍ പുണെ പോലീസും ഡല്‍ഹി പോലീസും എന്‍.ഐ.എയും അന്വേഷണം നടത്തിവരികയായിരുന്നു. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളിൽ ഇയാൾ സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടുവെന്നും സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനുള്ള സാധനങ്ങളും പിടികൂടിയെന്നും ഡൽഹി പൊലീസ് അറിയിച്ചു.
എന്‍ജിനീയറായ ഇയാള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നീങ്ങുക, രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുക എന്നീ ലക്ഷ്യത്തോടെയാ പ്രവര്‍ത്തിച്ച സ്ലീപ്പര്‍സെല്ലിന്റെ ഭാഗമായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ആയുധങ്ങളും വെടിക്കോപ്പുകളും രാസദ്രാവകളും ഇയാളുടെ പക്കല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
https://www.youtube.com/watch?v=_WTzF_JKLME
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം