കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു. മില്ലുപടിയില്‍ താമസിക്കുന്ന വീട്ടമ്മയായ ബിന്ദു, മാതാവ് ഉണ്യാത എന്നിവര്‍ക്കാണ് വെട്ടേറ്റ് പരുക്ക് പറ്റിയത്. ബിന്ദുവിന്റെ ഭര്‍ത്താവ് ഷിബുവാണ് ഇരുവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ഇന്ന് രാവിലെ അറ് മണിക്കാണ് സംഭവം.
ആക്രമണത്തില്‍ ബിന്ദുവിന്റെ തലയ്ക്കും ദേഹത്തും പരുക്കേറ്റിട്ടുണ്ട്. ഇവരെ ആദ്യഘട്ടത്തില്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
https://www.youtube.com/watch?v=_WTzF_JKLME
ആക്രമണം നടത്തിയ ശേഷം ഷിബു സംബവ സ്ഥലത്ത് നിന്നും കടന്നു കളഞ്ഞു. ആക്രമണത്തില്‍ ഉണ്യാതയുടെ കൈവിരല്‍ അറ്റുതൂങ്ങിയ നിലയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. സംഭവത്തില്‍ അന്വേഷണം നടത്തിയ ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം