ദുബായ്: ഡാനിയൽ കൊടുങ്കാറ്റിനെ തുടർന്ന് വെള്ളപ്പൊക്കം ദുരിതം വിതച്ച ലിബിയയിൽ യു.എ.ഇ രക്ഷാപ്രവർത്തന സംഘം രക്ഷിച്ചത് 169 പേരെ. ലിബിയ നേരിട്ട ദുരന്തവാർത്ത അറിഞ്ഞ ഉടൻ തന്നെ 34അംഗ രക്ഷാപ്രവർത്തകരെയാണ് യു.എ.ഇ അയച്ചത്. എല്ലാ തുറകളിലും വിദഗ്ധ പരിശീലനം സിദ്ധിച്ച സംഘത്തിനു നല്ല പ്രവർത്തനം നടത്താനായി.
പ്രത്യേക വിമാനങ്ങളിൽ നിരവധി ഉപകരണങ്ങളുമായാണ് സംഘം ലിബിയൻ ദുരിതബാധിത പ്രദേശങ്ങളിൽ സജീവമായത്. ലിബിയൻ ദുരിതാശ്വാസ മേഖലയിൽ യു.എ.ഇയുടെ പ്രവർത്തനങ്ങൾ തുടരുകയാണ്.
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നെത്തിയ രക്ഷാസംഘങ്ങൾക്കു വേണ്ട സഹായങ്ങളും യു.എ.ഇ ടീം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ യു.എ.ഇ സംഘം രക്ഷിച്ചവർക്ക് മികച്ച ചികിത്സയും ഒരുക്കി. ലിബിയയ്ക്കു വേണ്ടി പ്രത്യേക വ്യോമ സംവിധാനം തന്നെ യു.എ.ഇ പ്രഖ്യാപിച്ചിരുന്നു. യു.എ.ഇപ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ പ്രത്യേക നിർദേശത്തെ തുടർന്നായിരുന്നു നടപടി.
ആയിരങ്ങൾക്ക് താൽക്കാലിക വീടുകൾ നിർമിച്ചു നൽകുന്നതു ഉൾപ്പെടെ നിരവധി സേവന പ്രവർത്തനങ്ങളാണ് യു.എ.ഇ സംഘം ലിബിയയിൽ നടത്തിയത്. ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഊർജിത നടപടികളും ലിബിയയിൽ തുടരുകയാണ്.
കിഴക്കന്‍ ലിബിയയില്‍ കഴിഞ്ഞദിവസം വീശിയടിച്ച ഡാനിയല്‍ കൊടുങ്കാറ്റാണ് വടക്കേ ആഫ്രിക്കന്‍ രാജ്യമായ ലിബിയയെ പ്രളയത്തില്‍ മുക്കിയത്. കനത്ത മഴയിലും കാറ്റിലും ദെര്‍നയിലെ രണ്ട് അണക്കെട്ടുകള്‍കൂടി തകര്‍ന്നതോടെ ലിബിയ അക്ഷരാര്‍ഥത്തില്‍ ദുരന്ത ഭൂമിയായി മാറി.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം