കറാച്ചി: പാക്കിസ്ഥാനിലെ ബലുചിസ്ഥാൻ പ്രവശ്യയിൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ നാല് പാക് സൈനികരും മരിച്ചു. തെഹ്രീകെ-ഇ-താലിബാൻ ഭീകരരാണ് കൊല്ലപ്പെട്ടത്.
അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലുചിസ്ഥാനിലെ സോബ് മേഖലയിൽ സെപ്റ്റംബർ 28നാണ് ഏറ്റുമുട്ടൽ നടന്നതെന്ന് പാക്കിസ്ഥാൻ മിലിട്ടറിയുടെ മീഡിയ വിംഗ് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഭീകരർ അഫ്ഗാനിസ്ഥാനിൽ നിന്ന് അതിർത്തി പ്രദേശത്തിലൂടെ പാകിസ്ഥാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഐഎസ്പിആർ അറിയിച്ചു.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം