ഹ്വാംഗ്ചോ : ഏഷ്യൻ ഗെയിംസിലെ പുരുഷ ബാഡ്മിന്റൺ ടീം ഇനത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യ. ഗെയിംസ് ചരിത്രത്തിലാദ്യമായി ഫൈനലിൽ കടന്ന ഇന്ത്യ ചൈനയോട് പരാജയപ്പെട്ട് വെള്ളിമെഡൽ നേടി. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ശേഷമായിരുന്നു ഇന്ത്യയുടെ തോൽവി. എച്ച്.എസ്. പ്രണോയിക്ക് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
ആദ്യ രണ്ട് ഗെയിമുകള്‍ നേടിയ ഇന്ത്യ പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി. ഇതിനിടെ എച്ച്.എസ്. പ്രണോയിക്ക് പരിക്കേറ്റ് പിന്‍വാങ്ങേണ്ടി വന്നു. അതോടെ പകരക്കാരനായെത്തിയ മിഥുന് മഞ്ജുനാഥ് നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു.
ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ ചൈനയുടെ യുക്കി ഷിയെ തോൽപ്പിച്ച് ഇന്ത്യക്ക് ലീഡ് നൽകി. സ്കോർ 22-20, 14-21. 21-18. പിന്നീട് ആദ്യ ഡബിൾസിൽ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ലിയാങ്- വാങ് സഖ്യത്തെ പരാജയപ്പെടുത്തി ( 21-15, 21-18) . എന്നാൽ രണ്ടാം സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലി ഷി ഫെങ്ങിനോടും (22-24, 8-21) രണ്ടാം ഡബിൾസിൽ ധ്രുവ് കപില- പ്രതീക് സഖ്യം ലിയു- ഒവു സഖ്യത്തോടും (6-21, 15-21) സഖ്യത്തോടും പരാജയപ്പെട്ടു.
നിർണായകമായ അവസാനമത്സരത്തിൽ , പരിക്കേറ്റ മലയാളി താരം എച്ച്. എസ്. പ്രണോയ്ക്ക് പകരക്കാരനായെത്തിയ മിഥുൻ മഞ്ജുനാഥ് ചൈനയുടെ വെങ് ഹോങ് യാങിനോട് 12-21, 4-21ന് പരാജയപ്പെട്ടു. ഇതോടെ ഇന്ത്യ വെള്ളി നേട്ടം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.
നേരത്തേ സെമി ഫൈനലില്‍ ദക്ഷിണ കൊറിയയെ 3-2ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇതോടെതന്നെ 37 വര്‍ഷത്തിനുശേഷം ഇന്ത്യ ഒരു മെഡല്‍ ഉറപ്പിച്ചിരുന്നു. അന്ന് വെങ്കലമാണ് ലഭിച്ചത്.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം