ഇംഫാൽ: മണിപ്പൂരിൽ രണ്ടു വിദ്യാർഥികളെ കൊലപ്പെടുത്തിയ കേസിൽ ആറുപേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ചുരാചന്ദ്പൂരിൽ ജില്ലയിൽനിന്നാണ് ഇവർ അറസ്റ്റ് ചെയ്തത്. നാല് പ്രതികൾ അസമിലേക്ക് കടന്നതായാണ് സൂചന.
ആറുപേരിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. മറ്റു രണ്ടുപേർ സ്ത്രീകളാണ്. പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇംഫാലിൽനിന്നും 51 കിലോമീറ്റർ അകലെയുള്ള ചുരാചന്ദ്പുരില്‍ പ്രതികളെ പിടികൂടിയത്.
അറസ്റ്റിലായവരെ അസമിലെ ഗുവാഹത്തിലേക്ക് കൊണ്ട് പോയി. അറസ്റ്റിന് പിന്നാലെ വിമാനത്താവളത്തിന് സമീപം പ്രതിഷേധം അരങ്ങേറി. കഴിഞ്ഞയാഴ്ച ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചതോടെയാണ് മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അറസ്റ്റ് വൈകിയതില്‍ പ്രതിഷേധം മെയ് തെയ് വിഭാഗങ്ങള്‍ കടുപ്പിച്ചിരുന്നു.
ജൂലൈ ആറിനാണ് 17 ഉം 21 ഉം വയസ്സുള്ള രണ്ടു വിദ്യാർഥികളെ കാണാതായത്. പിന്നീട് ഇവർ കൊല്ലപ്പെട്ടെന്നു സ്ഥിരീകരിച്ചു. എന്നാൽ കൊലപാതകം നടന്നത് എന്നാണെന്നു വ്യക്തമല്ല. കൊലപാതകത്തിനു മുൻപും ശേഷവുമുള്ള ഇരുവരുടെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ഇംഫാലിൽ വിദ്യാർഥികൾ തെരുവിലിറങ്ങിയിരുന്നു. ഹിജാം ലിൻതോയിങാബി എന്ന വിദ്യാർഥിനിയും സുഹൃത്ത് ഫിജാം ഹേമജിത്തും ആയുധധാരികളായ 2 പേരുടെ സാന്നിധ്യത്തിൽ പേടിച്ചരണ്ടിരിക്കുന്ന ചിത്രവും ഇരുവരും മരിച്ചുകിടക്കുന്ന ചിത്രവുമാണു പ്രചരിച്ചത്.
കുക്കി ഭീകരരാണു കൊലയ്ക്കു പിന്നിലെന്നായിരുന്നു മെയ്തെയ് സംഘടനകളുടെ ആരോപണം. എന്നാൽ ചിത്രം കൃത്രിമമായി നിർമിച്ചതാണെന്നായിരുന്നു കുക്കി നേതാക്കൾ ആരോപിച്ചത്. മെയ്തെയ് ഭൂരിപക്ഷപ്രദേശമായ ബിഷ്ണുപുരിലാണ് വിദ്യാർഥികളെ അവസാനം കണ്ടതെന്നും കൊലയ്ക്കുപിന്നിൽ കുക്കികൾ അല്ലെന്നുമായിരുന്നു ഇവരുടെ വിശദീകരണം. ജൂലൈ 6നു ബിഷ്ണുപുരിലെ നംബോലിൽ ഇരുവരും ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല.
https://www.youtube.com/watch?v=AplVLarmxHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം