ഉപ്പുതറ: സ്‌കൂളിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ തെളിവെടുപ്പിനു പിന്നാലെ കണ്ണംപടി ഗവ. ട്രൈബൽ ഹൈസ്‌കൂളിലെ രണ്ട് അധ്യാപികമാർക്ക് സ്ഥലംമാറ്റം. പ്രധാനാധ്യാപികയുടെ ചുമതല വഹിച്ചിരുന്ന നിത്യകല്യാണി, സീനിയർ അസിസ്റ്റന്റ് സ്വപ്‌ന എന്നിവരെയാണ് സ്ഥലംമാറ്റിയത്.