കുളത്തൂപ്പുഴ: കിഴക്കൻ മേഖലയിൽ തോരാ മഴ തുടരുന്നു. കല്ലടയാറ്റിൽ മലവെള്ളപ്പാച്ചിൽ. തീരങ്ങളിലേക്കു വെള്ളം കയറി. കഴിഞ്ഞ 4 ദിവസമായി ഇടവിട്ടു തുടർന്ന മഴ കഴിഞ്ഞ ദിവസം മുതൽ ശക്തി പ്രാപിച്ചു തോരാതെ പെയ്യുകയാണ്. വനത്തിൽ നിന്നു കടപുഴകി വീണ മരങ്ങൾ വെള്ളപ്പാച്ചിലിൽ കൂട്ടത്തോടെ ഒഴുകിയെത്തി. തീരങ്ങളിൽ വെള്ളം കയറി കൃഷിയിടങ്ങൾ വെള്ളത്തിലായി. നാശനഷ്ടം അറിവായിട്ടില്ല.