സ്ത്രീകളെ ബാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് അണ്ഡാശയ അർബുദം. അണ്ഡാശയത്തിൽ ആരംഭിക്കുന്ന അർബുദത്തെയാണ് അണ്ഡാശയ അർബുദം അഥവാ ഓവേറിയൻ കാൻസർ. ഇന്ത്യയിലെ സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും രോഗങ്ങളിൽ ഒന്നാണിത്. യുഎസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2023-ൽ അണ്ഡാശയ അർബുദബാധിതരുടെ എണ്ണം 19,710 ആയി. 13,000-ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
അണ്ഡാശയം എന്നറിയപ്പെടുന്ന സ്ത്രീകളുടെ പ്രത്യുത്പാദന അവയവത്തിൽ ആരംഭിക്കുന്ന ഒരു തരം അർബുദമാണ് അണ്ഡാശയ അർബുദം. ഇത് അണ്ഡാശയത്തിൽ അസാധാരണമായ കോശങ്ങൾ വികസിക്കുന്നതിന് കാരണമാകുന്നു. അത് പെരുകുകയും ട്യൂമർ രൂപപ്പെടുകയും ചെയ്യുന്നു.
പ്രാരംഭ ഘട്ടത്തിൽ തന്നെ പലരും തിരിച്ചറിയാതെ പോകുന്നു. വയറുവേദന, പെൽവിക് വേദന, വയറിലെ അസ്വസ്ഥത, മലവിസർജ്ജന ശീലങ്ങളിലെ മാറ്റങ്ങൾ, ഇടയ്ക്കിടെ മൂത്രമൊഴിക്കൽ എന്നിവയാണ് അണ്ഡാശയ അർബുദത്തിന്റെ സാധാരണ ലക്ഷണങ്ങൾ എന്ന് പറയുന്നത്. അടിവയർ-വയറുവേദന, വയറിന്റെ വലിപ്പവും വീക്കവും, ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ വയറു നിറഞ്ഞതായി തോന്നൽ എന്നിവ അണ്ഡാശയ അർബുദത്തിന്റെ മറ്റ് ലക്ഷണങ്ങളായാണ് വിദഗ്ധർ പറയുന്നത്.
അണ്ഡാശയ അർബുദം അതിന്റെ പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും നേരത്തെയുള്ള കണ്ടെത്തൽ മാത്രമാണ് പ്രശ്നത്തെ ചികിത്സിക്കാനുള്ള ഏക മാർഗം. അണ്ഡാശയ ക്യാൻസർ ചികിത്സയിൽ സാധാരണയായി ശസ്ത്രക്രിയ, കീമോതെറാപ്പി, ചിലപ്പോൾ റേഡിയേഷൻ തെറാപ്പി എന്നിവ ഉൾപ്പെടുന്നു. അണ്ഡാശയ അർബുദം നേരത്തേ കണ്ടെത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനും പതിവ് പരിശോധനകളും സാധ്യതയുള്ള ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധവും നിർണായകമാണ്.
അണ്ഡാശയ കാൻസറിന്റെ കാരണങ്ങൾ…
1. 50 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് അണ്ഡാശയ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്.
2. പാരമ്പര്യമായി അണ്ഡാശയം, സ്തനങ്ങൾ, മറ്റ് അർബുദങ്ങൾ എന്നിവ ഉണ്ടെങ്കിൽ അണ്ഡാശയ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
3. ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിക്ക് വിധേയമാകുന്നവരിലും അണ്ഡാശയ കാൻസറിനുള്ള സാധ്യത കൂടുതലാണ്.
4. അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി.
5. പുകവലിയും അപകടസാധ്യത വർദ്ധിപ്പിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം