ന്യൂയോർക്ക്: ന്യൂയോർക്ക് നഗരത്തിൽ വെള്ളിയാഴ്ച പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ജാഗ്രത തുടരുന്നു. മഴയെ തുടർന്നുണ്ടായ പെട്ടെന്നുള്ള വെള്ളപ്പൊക്കം കാരണം പല സബ്‌വേ ലൈനുകളും അടച്ചുപൂട്ടി. സെപ്റ്റംബർ മാസത്തിൽ ന്യൂയോർക്കിലെ ശരാശരി മഴ 4.3 ഇഞ്ചായിരുന്നു.
അതേസമയം, ഇതിനെ മറികടക്കുന്ന വിധത്തിലാണ് ഇത്തവണത്തെ മഴയെന്നാണ് വിവരം. ഇതോടെ ന്യൂയോർക്ക് സിറ്റിയിൽ ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ ഇപ്പോൾ ശാന്തമാണെന്നാണ് വിവരം.
അതേസമയം, റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ വീടിനുള്ളിൽ തന്നെ തുടരണമെന്ന് മേയർ എറിക് ആഡംസ് വ്യക്തമാക്കി. നഗരത്തിലെ പല സബ്‌വേകളും തെരുവുകളും ഹൈവേകളും വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ 20 സെന്റീമീറ്റർ വരെ മഴ പെയ്തു. ബാർക്ലേസ് സെന്റർ പോലുള്ള പ്രധാന കേന്ദ്രങ്ങളിൽ പോലും സേവനം നിർത്തിവച്ചു. മുന്നറിയിപ്പുകളോടെ ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം