ന്യൂഡൽഹി: മണിപ്പുരില്‍ ഭീകരവാദപ്രവർത്തനങ്ങളിൽ പങ്കാളിയായ ഒരാളെ എൻഐഎ അറസ്റ്റ് ചെയ്തു. മണിപ്പുരിലെ മലയോര ഗ്രാമമായ ചുരാചന്ദ്പുരില്‍നിന്ന് സമീനുല്‍ ഗാങ്‌തെ എന്നയാളാണ് പിടിയിലായത്.ബംഗ്ലാദേശിലെയും മ്യാൻമറിലെയും ഭീകരവാദ നേതാക്കളുമായി ഇയാൾ ഗൂഢാലോചന നടത്തിയതായി കണ്ടെത്തി.
മണിപ്പുർ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മ്യാൻമറിലെയും ബംഗ്ലാദേശിലെയും ഭീകരരുമായി കൂടിയാലോചന നടത്തിയതായും ഭീകര വിരുദ്ധ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിൽ വർഗീയ ധ്രുവീകരണം നടത്തുന്നതിനായി ബംഗ്ലാദേശും മ്യാൻമറും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിൽ പ്രധാന കണ്ണിയാണ് അറസ്റ്റിലായ സമീനുൽ ഗാങ്തെ എന്ന് എൻഐഎ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നുണ്ട്.
വിവിധ വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്‌ത്താനും ഭാരത ഇന്ത്യന്‍ സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യാനും ലക്ഷ്യമിട്ട് അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടാന്‍ മ്യാന്‍മറും ബംഗ്ലാദേശും ആസ്ഥാനമായുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ ങാരതത്തിലെ ഒരു വിഭാഗം തീവ്രവാദി നേതാക്കളുമായി ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഈ ആവശ്യത്തിനായി ആയുധങ്ങളും വെടിക്കോപ്പുകളും മറ്റ് തരത്തിലുള്ള തീവ്രവാദ ഹാര്‍ഡ്‌വെയറുകളും വാങ്ങാന്‍ ഫണ്ട് നല്‍കുന്നുണ്ട്,. അതിര്‍ത്തിക്കപ്പുറത്ത് നിന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമായ മറ്റ് തീവ്രവാദ സംഘടനകളില്‍ നിന്നും ആയുധം ശേഖരിക്കുന്നു.
ഗാംഗ്‌ട്ടെയെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നു കോടതിയില്‍ ഹാജരാക്കും.ഇതേ കേസില്‍ പരിശീലനം ലഭിച്ച തീവ്രവാദി കേഡര്‍ മൊയ്‌രംഗ്‌തെം ആനന്ദ് സിംഗ് എന്നയാളെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. മണിപ്പൂരിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) മുന്‍ കേഡറാണ്.
അതേസമയം മണിപ്പുരിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമായി. കൗമാരക്കാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ആരോപിച്ചു. കേസ് സിബിഐക്ക് സംസ്ഥാന സർക്കാർ നേരത്തേ കൈമാറിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം