നീലഗിരി: നീലഗിരിയിൽ രാത്രി ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. വി നിതിന്‍ (15), എസ്.ബേബികല (36), എസ്.മുരുഗേശന്‍ (65), പി.മുപ്പിഡത്തേ (67), ആര്.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേര്‍. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്. ബസില്‍ 54 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ 35 പേരെ കൂനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്. സ്ഥലത്ത് രക്ഷ പ്രവർത്തനം തുടരുകയാണ്. തെങ്കാശിയിൽ നിന്ന് പോയ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ആണ് അപകടത്തിൽ പെട്ടത്.
ഊട്ടിയില്‍നിന്നു തിരിച്ചുവരികയായിരുന്ന ബസില്‍ തെങ്കാശിയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണുണ്ടായിരുന്നത്. മേട്ടുപ്പാളയം കൂനൂര്‍ റോഡില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അതിനിടെ നീലഗിരി കൂന്നൂർ ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്തെത്തി. മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായവും മുഖ്യമന്ത്രി സ്റ്റാലിൻ പ്രഖ്യാപിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നിസാര പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്നാണ് എം കെ സ്റ്റാലിൻ വ്യക്തമാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം