ബോസ്റ്റൺ: ഓർത്തിരിക്കാൻ ഒരുപാട് സുന്ദര നിമിഷങ്ങൾ സമ്മാനിച്ച് യു.കെ ബോസ്റ്റൺ മലയാളി അസോസിയേഷൻ കാമിന്റെ ഓണാഘോഷം നടത്തപ്പെട്ടു. ബോസ്റ്റൺ ഹാവൻ ഹൈ സ്കൂളിന്റെ ആഡിറ്റോറിയത്തിൽ നടത്തപ്പെട്ട ആഘോഷങ്ങൾക്ക് പ്രസിഡൻറ് നോബിളും സെക്രട്ടറി മനീഷും ചേർന്ന് നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങിലെത്തി.