ബാംഗ്ലൂർ: ഇന്ത്യയുടെ സൗരദൗത്യം ആദിത്യ എൽ 1വിജയകരമായി ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്ന് വിട്ടതായി ഐ.എസ്.ആർ.ഓ. ഭൂമിയിൽ നിന്ന് 9. 2 ലക്ഷം കിലോമീറ്റർ ദൂരമാണിപ്പോൾ ആദിത്യ.
സൂര്യനും, ഭൂമിക്കുമിടയിലുള്ള ലെഗ്രാഞ്ചെ ബിന്ദുവിലേക്കാണ് ആദിത്യ ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റർ ദൂരെയാണത്. ഇവിടെ നിന്നാൽ തടസ്സമോ മറയോ ഇല്ലാതെ സൂര്യനെ വീക്ഷിക്കാനും, പഠനവിധേയമാക്കാനും സാധിക്കും. ജനുവരി ആദ്യവാരത്തോടെ പേടകം ലക്ഷ്യസ്ഥാനത്തു എത്തുമെന്നാണ് കരുതുന്നത്.
read also…..മത്സരിക്കാനില്ലെന്ന് യശോദര; മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ സ്ഥാനാർഥി ?
ഭൂമിയുടെ ആകർഷണവലയം ഭേദിക്കുന്ന രണ്ടാമത്തെ ഐ.എസ്.ആർ.ഓ പേടകമാണ് ആദിത്യ. ചൊവ്വ ദൗത്യത്തിനായി അയച്ച മാർസ് ഓർബിറ്റർ മിഷനായിരുന്നു ആദ്യത്തേത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം