തിരുവനന്തപുരം: പുതിയ സിനിമയുടെ ചിത്രീകരണത്തിനായി സൂപ്പർതാരം രജനികാന്ത് ചൊവ്വാഴ്ച തിരുവനന്തപുരത്ത് എത്തും. പത്തുദിവസം ഇവിടെ തങ്ങും. ‘ജയിലറിന്റെ’ ചരിത്രവിജയത്തിനുശേഷം രജനികാനത്തിന്റെ അടുത്ത ചിത്രത്തിന് ‘തലൈവർ 170’ എന്നാണ് താത്കാലികമായി പേരിട്ടിരിക്കുന്നത്.
വെള്ളായണി കാർഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമാണ് ചിത്രീകരണം നടക്കുക. ആദ്യമായാണ് രജനി ചിത്രം തലസ്ഥാനത്ത് ഷൂട്ടിങ്ങിന് എത്തുന്നത്. അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, ഫഹദ് ഫാസിൽ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. 32 വർഷത്തിനുശേഷമാണ് രജിനിയും ബച്ചനും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം