ബാഘ്പാത്(ഉത്തര്‍പ്രദേശ്): മുപ്പതു രൂപയെച്ചൊല്ലിയുളള തര്‍ക്കത്തെത്തുടര്‍ന്ന് പതിനേഴുകാരനെ കഴുത്തു ഞെരിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാഘ്പാതിലാണ് ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. വിഷയത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മുപ്പതു രൂപയെച്ചൊല്ലി മൂന്നു പേര് തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഋത്വിക് എന്ന വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ടത്. ശരീരത്തില്‍ മറ്റു പരിക്കുകളില്ല. കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയെന്നാണ് കരുതുന്നത്.
മരിച്ച ഋത്വിക്കിന്റെപരിചയക്കാർ തന്നെയാണ് പ്രതികളെന്ന് ബരൗത് പോലീസ് പറഞ്ഞു. വെളളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്. അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം