ഉത്തർപ്രദേശിൽ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടര്‍ കുത്തിവെപ്പ് മാറിനല്‍കിയതിനേത്തുടർന്ന് 17കാരി മരിച്ചു. യു പി സ്വദേശി ഭാരതി (17) ആണ് ഡോക്ടറുടെ ശ്രദ്ധക്കുറവ് മൂലം മരണപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം.
സംഭവത്തിന് പിന്നാലെ ഭാരതിയുടെ മൃതദേഹം ആശുപത്രിക്ക് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കില്‍ ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാര്‍ കടന്നുകളഞ്ഞുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. ബൈക്കില്‍ നിശ്ചലയായി കിടക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ചൊവ്വാഴ്ചയാണ് പനി ബാധിച്ച് ഭാരതി ആശുപത്രിയില്‍ ചികിത്സ തേടിയത്. ബുധനാഴ്ചവരെ പെൺകുട്ടിക്ക് യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ കുത്തിവെപ്പെടുത്തതിന് ശേഷം ആരോഗ്യസ്ഥിതി മോശമാകുകയും യുവതിക്ക് അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങിയെന്നും പെണ്‍കുട്ടിയുടെ ബന്ധുവായ മനീഷ പറഞ്ഞു. ആരോഗ്യസ്ഥിതി വഷളായതോടെ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടർ നിർദ്ദേശിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടർ നിർദ്ദേശം നൽകുന്നതിന് മുൻപ് തന്നെ ഭാരതി മരിച്ചിരുന്നുവെന്നും ബന്ധു ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം