ബാലരാമപുരം: വെങ്ങാനൂർ പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ പൗർണമി ദിവസമായ ഇന്നലെ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. വൈകിട്ട് നടന്ന സംഗീത കച്ചേരിയിലും നിരവധി ഭക്തർ പങ്കെടുത്തു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന എഴുത്തിനിരുത്തിനുള്ള റജിസ്ട്രേഷൻ ഇന്നലെ ആരംഭിച്ചു.
അക്ഷര വിദ്യാരംഭം, തൊഴിൽ പഠിക്കുന്നവർക്കുള്ള വിദ്യാരംഭം തുടങ്ങിയവയുടെ റജിസ്ട്രേഷൻ വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
also read..കര്‍ശന പരിശോധന; 10 കിലോ ലഹരിമരുന്നുമായി 19 പേര് കുവൈത്തില്‍ അറസ്റ്റില്‍