റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ കഴിഞ്ഞ മാസം 25ന് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ആന്ധ്രാപ്രദേശ് സ്വദേശികളായ യുവ ദമ്പതികളുടെയും രണ്ട് മക്കളുടെയും മൃതദേഹങ്ങള്‍ ഖബറടക്കി.
കുവൈത്തില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയ ഹൈദരാബാദ് സ്വദേശികളായ ഗൗസ് ദാന്തു (35), ഭാര്യ തബ്‌റാക് സര്‍വര്‍ (31), മക്കളായ മുഹമ്മദ് ദാമില്‍ ഗൗസ് (രണ്ട്), മുഹമ്മദ് ഈഹാന്‍ ഗൗസ് (നാല്) എന്നിവരുടെ മൃതദേഹങ്ങളാണ് വെള്ളിയാഴ്ച നസീമിലെ ഹയ്യുല്‍ സലാം മഖ്ബറയില്‍ ഖബറടക്കിയത്.
എക്‌സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയിലാണ് മയ്യിത്ത് നമസ്‌കാരം നിര്‍വ്വഹിച്ചത്. ഓഗസ്റ്റ് 25ന് പുലര്‍ച്ചെ ആറു മണിക്കാണ് അപകടം ഉണ്ടായത്. റിയാദ് നഗരത്തിന് കിഴക്ക് തുമാമയിലെ ഹഫ്‌ന-തുവൈഖ് റോഡില്‍ ഇവര്‍ സഞ്ചരിച്ച ഫോര്‍ഡ് കാറും സൗദി പൗരന്‍ ഓടിച്ച ട്രെയ്‌ലറും കൂട്ടിയിടിച്ച് തീപിടിക്കുകയായിരുന്നു.
പൂര്‍ണമായും കത്തിയ കാറിനുള്ളില്‍ നാലുപേരും മരിച്ചു. കത്തിക്കരിഞ്ഞ് തിരിച്ചറിയാന്‍ കഴിയാത്ത വിധമായിരുന്നു മൃതദേഹങ്ങള്‍. . മൃതദേഹങ്ങൾ റിയാദിൽനിന്ന് 100 കിലോമീറ്ററകലെ റുമാ ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം