വിദേശയാത്രയും പഠനവും ഇനി ചിലവേറും; നാളെ മുതൽ ഉയർന്ന ടിസിഎസ്; എഴ് ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് അഞ്ച് ശതമാനമാണ് നിരക്ക്

കൊച്ചി: നാളെ മുതൽ വിദേശ യാത്രകൾക്ക് ചിലവേറും. യാത്രകൾക്ക് വിദേശ നാണ്യം വാങ്ങുമ്പോൾ ഏഴ് ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ 20 ശതമാനം ടിസിഎസ് (സ്രോതസിൽ നികുതി) ഈടാക്കും. എഴ് ലക്ഷം രൂപയിൽ താഴെയുള്ള തുകയ്ക്ക് അഞ്ച് ശതമാനമാണ് നിരക്ക്.

ഉന്നത വിദ്യാഭ്യാസത്തിനുള്ള ഫീസ് അടയ്ക്കാനും മറ്റ് ചിലവുകൾക്കും വിദേശനാണ്യം വാങ്ങുമ്പോൾ അം​ഗീകൃത ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള വായ്പയുണ്ടെങ്കിൽ 0.5ശതമാനം മാത്രമായിരിക്കും നിരക്ക്. വായ്പ എടുത്തിട്ടില്ലെങ്കിൽ അ‍ഞ്ച് ശതമാനമാണ് നിരക്ക്.

വിദേശത്തേക്ക് ടൂർ പാക്കേജുകളിൽ പോകുന്നവർക്ക് തുക എഴ് ലക്ഷത്തിന് മുകളിലാണെങ്കിൽ 20 ശതമാനം ടിസിഎസ് നൽകേണ്ടിവരും. എഴ് ലക്ഷത്തിൽ താഴെയെങ്കിൽ അഞ്ച് ശതമാനമായിരിക്കും ടിസിഎസ്.

read more കാനഡ ഭീകരർക്ക് താവളം ഒരുക്കുന്നു; യുഎസിനെ ഇക്കാര്യം ധരിപ്പിച്ചുച്ചുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ

വിദേശയാത്രയുടെ 60 ദിവസം മുൻപ് വിദേശനാണ്യം വാങ്ങാൻ റിസർവ് ബാങ്ക് അനുവദിക്കുന്നുണ്ട്. ഈ അവസരം വിനിയോ​ഗിച്ച് ഇന്ന് വിദേശനാണ്യം വാങ്ങിയാൽ നവംബർ 30 വരെയുള്ള യാത്രകൾക്ക് പുതിയ നിരക്ക് ബാധകമാവില്ല.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads–  Join ചെയ്യാം

Latest News