കല്പറ്റ: വിദ്യാർഥിനികളുടെ ചിത്രങ്ങൾ ശേഖരിച്ച് നിർമിതബുദ്ധി സാങ്കേതികവിദ്യ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജി) ഉപയോഗിച്ച് നഗ്നദൃശ്യങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പതിനാല് വയസ്സുകാരൻ പിടിയിൽ.
ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് വയനാട് സൈബർ പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥിയെ പിടികൂടിയത്.
സാമൂഹികമാധ്യമങ്ങളിൽ നിന്നും സ്കൂൾ ഗ്രൂപ്പുകളിൽ നിന്നുമാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ ചിത്രങ്ങളെടുത്തത്. അന്വേഷണ ഏജൻസികളുടെ പിടിയിൽ പെടാതിരിക്കാൻ വിപിഎൻ സാങ്കേതികവിദ്യയും ചാറ്റ്ബോട്ടുകളും ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം അക്കൗണ്ടുകളില്‍ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പുറമെ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു എഎസ്ഐ ജോയ്സ് ജോൺ, എസ് സിപിഒ കെഎ. സലാം, സിപിഒമാരായ രഞ്ജിത്ത്, സി വിനീഷ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം