തിരുവനന്തപുരം പൂജപ്പുര സ്വദേശിനിയായ നന്ദനയ്ക്ക് പാഷൻ ആണ് സിവിൽ സർവീസ്. 2021 കെ.എ.എസ് പരീക്ഷയിലെ രണ്ടാം റാങ്ക് ആ യാത്രയിലേക്ക് ഒരു നാഴികക്കല്ലാണ്.ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദാനന്തര ബിരുദവും, നെറ്റും, യു.ജി.സിയും, ജെ.ആർ.എഫും ഒക്കെയുണ്ട് നന്ദനയ്ക്ക്, എന്നാലും സിവിൽ സർവീസ് എന്ന മോഹത്തിനായി അധ്യാപനം വേണ്ടെന്ന് വെച്ചാണ് നന്ദന ഇറങ്ങിത്തിരിച്ചത്.
ചെറുപ്പം മുതൽക്കേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ രാഷ്ട്രീയക്കാരേക്കാൾ സിവിൽ സർവീസുകാർക്ക് സാധിക്കുമെന്ന് നന്ദനക്ക് മനസ്സിലായിരുന്നു.സ്വാധീനം ഉള്ള ആളുകൾക്ക് ഗവൺമെന്റ് സ്ഥാപനങ്ങളിൽ ലഭിക്കുന്ന പ്രിവിലേജ്,അല്ലാത്ത ആളുകൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ എന്നിവയ്ക്കൊക്കെ മാറ്റം കൊണ്ടുവരണമെന്ന് അന്നേ നന്ദന നിശ്ചയിച്ചു.പി.എസ്.സി/യു.പി.എസ്.സി പഠിക്കുന്നവർക്ക് കെ.എ.എസ്സിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നന്ദന പറയുന്നു……
യു.പി.എസ്.സി സിലബസ്സുമായി താരതമ്യം ചെയ്യുമ്പോൾ കേരളചരിത്രവും, ഭൂമിശാസ്ത്രവും ഒക്കെ കൂടുതലായി വരുന്ന വിഷയങ്ങളാണെന്ന് നന്ദന പറയുന്നു. പി.എസ്.സി പഠിക്കുന്നവർക്ക് അതൊക്കെ പച്ചവെള്ളം പോലെ അറിയുമായിരിക്കും, അത് പഠിച്ചെടുക്കുക യു.പി.എസ്.സിക്ക് മാത്രമായി പഠിച്ചവർക്ക് പ്രയാസമായിരിക്കും. അതിനു വേണ്ടി മാത്രം സമയം കണ്ടെത്തേണ്ടി വരുമെന്ന് നന്ദന പറയുന്നു. ഓരോ വർഷവും പരീക്ഷാ രീതി മാറുന്നതനുസ്സരിച്ചു അപ്ഡേറ്റഡ് ആയിരിക്കാൻ കോച്ചിങ്ങിനു പോകുന്നതും നല്ലതാണെന്നാണ് നന്ദന അഭിപ്രായപ്പെടുന്നത്.
മെയിൻസ് പരീക്ഷയിൽ യു.പി.എസ്.സിക്കും, കെ.എ.എസ്സിനും ഒരേ പാറ്റേൺ ചോദ്യങ്ങളാണ് വരുന്നത്. ടെസ്റ്റ് സീരീസ് ഒക്കെ പ്രാക്ടീസ് ചെയ്യുന്നത് പരീക്ഷക്ക് വളരെ ഉപകാരപ്പെടും. നല്ലൊരു ഇൻസ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുക്കാനായാൽ അവിടെന്ന് കിട്ടുന്ന കോച്ചിങ് ഒത്തിരി സഹായകമായി മാറുമെന്നാണ് നന്ദന പറയുന്നത്. എൻലൈറ്റ് അക്കാദമിയും അവിടുത്തെ ടെസ്റ്റ് സീരീസ്, പരിശീലനരീതികളൊക്കെ തന്റെ യാത്രയ്ക്ക് നൽകിയ സഹായം വളരെ വലുതായിരുന്നെന്ന് നന്ദനയോർക്കുന്നു.
കേരളത്തെപ്പറ്റിയും, നിലവിൽ കേരളത്തിലുണ്ടാകുന്ന വിഷയങ്ങളെപ്പറ്റിയും നോട്ട് തയാറാക്കിവെക്കുന്നത് അഭിമുഖത്തിൽ വളരെ ഉപകരിക്കുമെന്നാണ് നന്ദനയുടെ അഭിപ്രായം. ബയോഡേറ്റയിലുള്ള കാര്യങ്ങൾ, കേരളം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരമാർഗ്ഗങ്ങളൊക്കെയായിരുന്നു നന്ദനയോട് ഇന്റർവ്യൂവിനു ചോദിച്ചത്.അവയ്ക്കൊക്കെ നല്ല രീതിയി മറുപടി നൽകാൻ സാധിച്ചു നന്ദനയ്ക്ക്.നമ്മുടെ പരിശ്രമത്തോടൊപ്പം തന്നെ തുല്യമായ ഒന്നാണ് ലക്ക് ഫാക്ക്റ്റർ. എനിക്ക് കിട്ടിയില്ലല്ലോ എന്നോർത്തു സങ്കടപ്പെട്ടിരിക്കരുതൊരിക്കലും, കരയാൻ തോന്നിയാൽ കരഞ്ഞു തന്നെ തീർക്കണമെന്ന് നന്ദന പറയുന്നു. പിന്നെ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ തന്നെ ഒരു ബാക്കപ്പ് പ്ലാൻ ഉണ്ടാകുന്നത് നല്ലതാണെന്നും നന്ദന പറയുന്നു.
വിവരങ്ങൾ നൽകിയത് :
Enlite IAS First Floor, Twinkle Plaza Panavila Jn After Bakery Jn Trivandrum
enliteias@gmail.com 7994058393 www.enliteias.com