ആലപ്പുഴ: പൊലീസുകാർ പൗരന്മാരെ അസഭ്യം പറയാൻ പാടില്ലെന്നും അത് ഹൈക്കോടതി വിധിയിൽ പറയേണ്ട കാര്യമല്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സ്കൂൾ– കോളജ് വിദ്യാർഥികൾക്കായി വൈഎംസിഎ സംഘടിപ്പിച്ച ‘ഇന്ത്യൻ ഭരണഘടന: ഇന്ത്യൻ പൗരന്റെ അവകാശങ്ങളും കടമകളും’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
76 വർഷമായിട്ടും ഇന്ത്യൻ ഭരണഘടന എന്താണെന്നു മനസ്സിലാക്കാൻ നമ്മളിൽ പലർക്കും സാധിച്ചിട്ടില്ല. സ്വന്തം കടമകളെപറ്റി മനസ്സിലാക്കാതെയാണു പലരും ഭരണഘടനയെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
വൈഎംസിഎ പ്രസിഡന്റ് മൈക്കിൾ മത്തായി അധ്യക്ഷത വഹിച്ചു. ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, പ്രിയദർശൻ തമ്പി, മുൻ വൈഎംസിഎ പ്രസിഡന്റുമാരായ ഇ.ജേക്കബ് ഫിലിപ്പോസ്, ഡോ. പി.കുരിയപ്പൻ വർഗീസ് വൈഎംസിഎ സെക്രട്ടറി മോഹൻ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
കോളജ് അധ്യാപന, പത്രപ്രവർത്തന, പൊതു രംഗങ്ങളിൽ മികവു തെളിയിച്ചിട്ടുള്ള ഏബ്രഹാം അറയ്ക്കലിന് സർ ജോർജ് വില്യംസ് ഫെലോഷിപ് അവാർഡ് സമ്മാനിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന് സ്നേഹോപഹാരം പ്രസിഡന്റ് മൈക്കിൾ മത്തായി സമ്മാനിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം