മൂന്നാർ: ഒരു രാത്രി മുഴുവൻ സ്കൂൾ വളപ്പിൽ കറങ്ങിനടന്ന് കാട്ടുകൊമ്പൻ പടയപ്പ. മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ച് സ്കൂൾ പരിസരത്താണ് ബുധൻ രാത്രി 10ന് പടയപ്പയെത്തിയത്.
സ്കൂളിന്റെ സമീപത്തുകൂടി നടന്ന് പുല്ലും മറ്റും തിന്ന ശേഷം പടയപ്പ ഇന്നലെ പുലർച്ചെ സമീപത്തുള്ള സ്റ്റാഫ് ക്വാർട്ടേഴ്സിലെത്തി. ഇവിടെ നട്ടുവളർത്തിയിരുന്ന ചെടികളും മറ്റും തിന്ന് ഏഴരയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ ശനിയാഴ്ച സൈലന്റ് വാലിയിൽ ഇറങ്ങിയ പടയപ്പ റേഷൻ കട തകർത്ത് അരിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഒരാഴ്ച മുൻപ് ദേവികുളം ബസാറിലെ റേഷൻ കട തകർത്ത് മൂന്നു ചാക്ക് റേഷനരി തിന്നു നശിപ്പിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം