മംഗളൂരു: പെൺകുട്ടിയുടെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ നടത്തിയ സല്ലാപത്തെച്ചൊല്ലിയുള്ള പോര് 17 കാരന്റെ ജീവനെടുത്തു.ബെലഗാവി ജില്ലയിൽ മല്ലപുര ഗ്രാമത്തിലെ പ്രജ്വൽ സുങ്കഡയാണ് കൊല്ലപ്പെട്ടത്.
പരിഹാസപാത്രമാക്കിയത് സമപ്രായക്കാരായ കൂട്ടുകാരാണെന്ന് തിരിച്ചറിഞ്ഞ പ്രജ്വൽ തെറിവിളിച്ചിരുന്നു. ഇതിൽ ക്ഷുഭിതരായ കൂട്ടുകാർ നടത്തിയ അക്രമത്തിൽ പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം