അഹമ്മദാബാദ്: ഗുജറാത്തിൽ ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് 24 കാരിക്കു ക്രൂരമർദ്ദനമേറ്റു. യുവതിയെ വലിച്ചിഴച്ചാണ് മർദ്ദിച്ച് അവശയാക്കിയത്. അഹമ്മദാബാദിലാണ് സംഭവം നടന്നത്. സംഭവത്തിൽ സ്പാ ഉടമയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ വസ്ത്രം പോലും വലിച്ചുകീറിയ യുവാവ് തുടർച്ചയായി അവരെ മർദ്ദിക്കുകയും ,യുവതിയുടെ തല പിടിച്ച് ചെടിച്ചട്ടിയിൽ ഇടിപ്പിച്ചും ഗുരുതരമായി പരുക്കേൽപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിസരത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വ്യാഴാഴ്ച വീഡിയോ വൈറലായതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം