തിരുവനന്തപുരം : അഖില്‍ സജീവിനെതിരെ വീണ്ടും പരാതി. പത്തനംതിട്ടയിലെ സിഐടിയു മുന്‍ ഓഫിസ് സെക്രട്ടറി മറ്റൊരു നിയമനത്തട്ടിപ്പും നടത്തി. മുഖ്യമന്ത്രിയുെട വകുപ്പായ നോര്‍ക റൂട്സില്‍ ജോലി നല്‍കാനായി അഞ്ചുലക്ഷം കൈപ്പറ്റി.
പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയതോടെ പണം തിരിച്ചുനല്‍കി. അഖിലിന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റുമായി ബന്ധമെന്ന് പരാതിക്കാരന്‍ അഡ്വ.ശ്രീകാന്ത്. തന്റെ പരാതിപ്രകാരമാണ് അഖിലിനെ സിഐടിയു പുറത്താക്കിയതെന്നും അഭിഭാഷകന്‍.
അതേസമയം, ജോലി തട്ടിപ്പ് കേസില്‍ ആരോപണവിധേയനായ പത്തനംതിട്ട സിഐടിയു ഓഫീസ് മുൻ സെക്രട്ടറിയുമായ അഖിൽ സജീവ് രണ്ടുവർഷമായി വീട്ടിൽ വന്നിട്ടില്ലെന്ന് അയൽക്കാർ .
ഇടയ്ക്ക് പോലീസ് അന്വേഷിച്ച് എത്താറുണ്ട്. തട്ടിപ്പുകാരനാണ് എന്ന് അറിഞ്ഞത് വാർത്തകളിലൂടെ ആണെന്നും അയൽക്കാർ പറഞ്ഞു. പൂട്ടിക്കിടക്കുന്ന വീടിൻറെ വാതിലിൽ സമൻസുകളും പതിച്ചിട്ടുണ്ട്.
















