കുമളി: ജനവാസ മേഖലയായ കുമളി അട്ടപ്പള്ളം ഹരിതനഗർ പ്രദേശത്ത് കരടിയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ വനംവകുപ്പ് ക്യാമറ സ്ഥാപിച്ചു. കുമളി റേഞ്ചിലെ ചെല്ലാർകോവിൽ സെക്ഷനിലെ ഉദ്യോഗസ്ഥരാണ് ക്യാമറ സ്ഥാപിച്ച് സ്ഥലത്ത് നിരീക്ഷണം നടത്തുന്നത്.
തിങ്കളാഴ്ച വെളുപ്പിനാണ് പ്രദേശത്ത് നാട്ടുകാർ കരടിയെ കണ്ടത്. വിവരം അറിഞ്ഞ് എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും കരടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
also read.. ഒറ്റ വിസയിൽ ആറ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാം; ഉച്ചകോടിയില്‍ തീരുമാനം, ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ
വനമേഖലയോട് ചേർന്ന പ്രദേശം അല്ലാത്തതിനാൽ ഒരുപക്ഷേ കൂട്ടം തെറ്റി വന്ന കരടിയാകാമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ക്യാമറയിലൂടെ കരടിയുടെ സാന്നിധ്യം ഉറപ്പായാൽ കൂട് വയ്ക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം