ന്യൂഡല്‍ഹി: ജംങ്പുരയിലുള്ള ഉംറാവോ സിംഗ് ജ്വല്ലറിയില്‍ നിന്നും 25 കോടി രൂപയുടെ സ്വര്‍ണം കവര്‍ച്ച ചെയ്ത സംഭവത്തിൽ പ്രതികളുടേതെന്ന് കരുതുന്ന ദൃശ്യങ്ങൾ ലഭിച്ചതായി പോലീസ്. രണ്ട് പേരുടെ ദൃശ്യങ്ങൾ വച്ച് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജ്വല്ലറിയിലെ സ്ട്രോങ് റൂമിന്റെ ഭിത്തിയില്‍ ദ്വാരമുണ്ടാക്കിയായിരുന്നു പ്രതികൾ മോഷണം നടത്തിയത്. ടെറസിലൂടെയാണ് പ്രതികള്‍ ജ്വല്ലറിയിലേക്ക് കടന്നത്. ഇതിനായി കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതോടെ ഇവിടെയുള്ള സിസിടിവിയടക്കം പ്രവര്‍ത്തന രഹിതമായി. ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പ്രതികള്‍ സ്ട്രോങ് റൂമിന്റെ ഭിത്തിയില്‍ ദ്വാരം ഉണ്ടാക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു. തിങ്കളാഴ്ച അവധിയായതിനാൽ ചൊവാഴ്ച പുലര്‍ച്ചെയാണ് മോഷണ വിവരം അറിയുന്നത്.
Read more സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
ഉടന്‍ തന്നെ ഇക്കാര്യം പോലീസില്‍ അറിയിച്ചു. ഇതുകൂടാതെ പുറത്ത് പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളും കവര്‍ച്ചസംഘം കൊണ്ടുപോയി. ഇതിന് അടുത്തുണ്ടായിരുന്ന കടകളുടെ സിസിടിവി ദൃശ്യങ്ങള്‍ വച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം