ന്യൂഡൽഹി : കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച് വൻതോതിൽ പരസ്യം നൽകി നടത്തുന്ന തൊഴിൽമേള (റോസ്ഗാർ മേള) ഉദ്യോഗാർഥികൾക്ക് നേട്ടത്തെക്കാൾ കോട്ടം. 10 ലക്ഷം നിയമനങ്ങളുടെ ഭാഗമായി 51,000 പേർക്ക് രാജ്യവ്യാപകമായി നിയമന ഉത്തരവ് നൽകുന്നതായാണ് പ്രചരണം. എന്നാൽ, റോസ്ഗാർ മേള വഴി ഒറ്റ പുതിയ തസ്തിക സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് രാജ്യസഭയുടെ വർഷകാല സമ്മേളനത്തിൽ സർക്കാർ നൽകിയ മറുപടി വ്യക്തം.
സ്റ്റാഫ് സെലക്ഷൻ കമീഷൻ (എസ്എസ്സി), യുപിഎസ്സി, റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, ഐബിപിഎസ് എന്നീ ഏജൻസികൾ നടത്തിവന്ന നിയമനപ്രക്രിയകൾ ഏകോപിപ്പിച്ച് കൂട്ടത്തോടെ നിയമന ഉത്തരവ് നൽകുക മാത്രമാണ് റോസ്ഗാർ മേളയിലൂടെ ചെയ്യുന്നതെന്ന് എ എ റഹിമിന് നൽകിയ മറുപടിയിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിങ് സമ്മതിച്ചു. ഒഴിവുകൾ നികത്താൻ അതത് സമയങ്ങളിൽ നടത്തേണ്ട നിയമനം വൈകിപ്പിക്കുകയും വൻമേളകൾ സംഘടിപ്പിച്ച് കൂട്ടത്തോടെ വിതരണം ചെയ്യുകയുമാണ്. കോടിക്കണക്കിന് രൂപ പരസ്യത്തിനായി ധൂർത്തടിക്കുന്നു.
Read more സംസ്ഥാനത്ത് ഇന്ന് മുതൽ വ്യാപക മഴ സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
അതിനിടെ, കേന്ദ്രവകുപ്പുകളിൽ വർഷങ്ങളായി ഒഴിച്ചിട്ടിരിക്കുന്ന ലക്ഷക്കണക്കിന് തസ്തികകൾ റദ്ദാക്കുകയും ചെയ്തു. രണ്ടോ മൂന്നോ വർഷം ഒഴിഞ്ഞുകിടന്ന തസ്തികകൾ നിരോധിക്കപ്പെട്ടതായി മാറുമെന്ന് രാജ്യസഭയിൽ വി ശിവദാസന് പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം