വാണിമേൽ പ്രവാസി ഫോറം ലീഡേഴ്‌സ് മീറ്റ്

ദോഹ: ഖത്തർ വാണിമേൽ പ്രവാസി ഫോറം സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ശ്രദ്ധേയമായി. കരുതലാവണം പ്രവാസം’ എന്ന പ്രമേയത്തിൽ വാർഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റ് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

ഫോറം പ്രസിഡന്റ് ഷമ്മാസ് കളത്തിൽ അധ്യക്ഷത വഹിച്ചു. ഐ സി ബി എഫ് ഇൻഷുറൻസ് സ്‌കീമിന്റെ രണ്ടാംഘട്ട അംഗത്വ ക്യാംപെയ്ൻ ടി. ആരിഫിൽ നിന്നും അപേക്ഷ ഫോറം സ്വീകരിച്ച് ഷാനവാസ് ബാവ ഉദ്ഘാടനം ചെയ്തു.

പ്രവാസി ഫോറം പ്രസിദ്ധീകരിക്കുന്ന ‘കടൽ ദൂരം’ വാർഷികപ്പതിപ്പിന്റെ പോസ്റ്റർ വൈസ് പ്രസിഡന്റ് അംജദ് വാണിമേലിന് നൽകി ഡോ: താജ് ആലുവ നിർവഹിച്ചു.

also read.. ക​ഥാ​പാ​ത്ര​ത്തി​നാ​യ് ഇ​ങ്ങ​നെ ചെ​യ്യേ​ണ്ടി വ​ന്നു, മോശം കമന്‍റുകൾ വേദനിപ്പിച്ചു; ട്രോളുകളോട് പ്രതികരിച്ച് എമി ജാക്സൺ

സ്‌പോർട്‌സ് പ്രോഗ്രാമുകളുടെ പ്രഖ്യാപനം ഉപദേശക സമിതി ചെയർമാൻ പൊയിൽ കുഞ്ഞമ്മദ് നിർവഹിച്ചു. ഡോ.താജ് ആലുവക്കുള്ള ഉപഹാരം പ്രവാസി ഫോറം മുൻ പ്രസിഡന്റ് എൻ.കെ കുഞ്ഞബ്ദുള നൽകി. ജനറൽ സെക്രട്ടറി കെ.കെ സുബൈർ, ട്രഷറർ സി. കെ ഇസ്മായിൽ എന്നിവരും പ്രസംഗിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം